ജിദ്ദ- ജിദ്ദയിൽ തെയ്യാല മണലിപ്പുഴ കണിയേരി സ്വദേശി മരിച്ചു. കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. തെയ്യാല മണലിപ്പുഴ കണിയേരി ഖാദർ ഹാജിയുടെ ഭാര്യ കള്ളിയാട്ട് കോഴിശ്ശേരി സൈനബ (64) യാണ് മരിച്ചത്. ഭർത്താവ്, മക്കൾ, പേരമക്കൾ എന്നിവരോടൊപ്പം ഉംറക്ക് എത്തിയതായിരുന്നു. തിങ്കളാഴ്ച്ച മടക്കയാത്രക്കിടെ ജിദ്ദ എയർപോർട്ടിൽ ദേഹാസ്വാസ്ഥ്യം അനുഭവട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച്ചയാണ് ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചത്. മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കി. മക്കൾ: അബ്ദുൽ ലത്തീഫ് (യുഎഇ), അൻവർ സ്വാദിഖ് (യുഎഇ), ആബിദ്, ആബിദ.മരുമക്കൾ: കെ കെ അയ്യൂബ് മാസറ്റർ (അദ്ധ്യാപകൻ: താനൂർ രായിരിമംഗലം എസ് എം എം എച്ച് എസ്), മൈമൂന,ഫാത്തിമ സുഹറ,മറിയം.