Search
Close this search box.

മദീനയിൽ മലപ്പുറം സ്വദേശിനി നിര്യാതയായി

umrah pilgrim passed away

മദീന: മദീനയിൽ ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി നിര്യാതയായി. മലപ്പുറം മൂന്നിയൂർ, ചിനക്കൽ സ്വദേശി റുഖിയ മാളിയേക്കൽ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരണം സംഭവിക്കുകയുമായിരുന്നു.

മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു. ഭർത്താവ്: മുഹമ്മദ്‌ കറുത്തേടത്ത്, മക്കൾ: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!