ദമാം- ദമാമില്‍ തൃശൂര്‍ സ്വദേശി അബ്ദുല്‍ റസാഖ് ( 52 വയസ്സ്) ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഇന്നലെ വൈകിട്ട് നോമ്പ് തുറന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനെ ആംബുലന്‍സ് എത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഇരുപത് കൊല്ലമായി പ്രവാസിയായ ഇദ്ദേഹം നിലവില്‍ അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ടെക്ക്നീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ് പരേതനായ മുഹമ്മദ്, മാതാവ് ഫാത്തിമ, ഭാര്യ നസീറ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.