തിരുവനന്തപുരം കാര്യവട്ടം സ്വദേശി സാജിം അബുബക്കർ കുഞ്ഞു (51) നിര്യാതനായി. നവോദയ അൽഖോബാർ ഏരിയ എക്സിക്യൂട്ടീവ് അംഗവും തലാൽ യൂണിറ്റ് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്നു.
25 വർഷമായി ഖോബാറിൽ സാറാക്കോ കമ്പനിയിൽ ആർക്കിടെക്റ്റായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൃസ്വ അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
അബുബക്കർ-ഉമ്മുക്കുൽസു മാതാപിതാക്കളാണ് ,ഭാര്യ : ഷക്കീല മകൾ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി സൈന.