ജിദ്ദ- ജിദ്ദയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മലപ്പുറം വണ്ടൂർ വാണിയമ്പലം അങ്കപ്പൊയിലിൽ സ്വദേശി ചെറുകപ്പള്ളി അബ്ദുൽ മജീദ് (63) ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് വ്യാഴാഴ്ച പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ മരണപ്പെടുകയുമായിരുന്നു. 28 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അൽ ഈസാഈ ഫുഡ്സ്റ്റഫ് കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: പരേതനായ കുഞ്ഞുമുഹമ്മദ്. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഉമ്മുസൽമ. മക്കൾ: റിസ് വാൻ (ജിദ്ദ), റാഷിൻ (ബംഗളൂരു), റസിൻ (വിദ്യാർഥി ബംഗളൂരു), റിസ് ല (ദുബായ്). സഹോദരങ്ങൾ: അബ്ദുസ്സമദ്, അബ്ദുറഹിമാൻ, അബ്ദുൽ സലാം, പരേതനായ അബ്ദുൽ ജലീൽ, സഫിയ, റംലത്ത്, ആബിദ, ഫാത്തിമ, ഖൈറുന്നിസ, സൗജത്ത്, ഹസീന. കിംഗ് ഫഹദ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള മകൻ റിസ്വാൻ അറിയിച്ചു.