മദീന- ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനി മാവുടി മണലം പാറയിൽ പാത്തുവാണ് (67) മരിച്ചത്. സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയ അവർ ഉംറ സന്ദർശനം പൂർത്തിയാക്കി മദീന സന്ദർശിക്കുന്ന വേളയിലാണ് ഹൃദയാഘാതമുണ്ടായത്. പാത്തുവിന്റെ സഹോദരനായിരുന്നു ഉംറ ഗ്രൂപ്പിന്റെ അമീർ. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മദീനയിൽ ഖബറടക്കി.