ഹജ്ജ് നിർവഹിക്കാനെത്തിയ മൂവാറ്റുപുഴ സ്വദേശി നിര്യാതനായി

obituary

മക്ക- വിശുദ്ധ ഹജ്ജ് നിർവഹിക്കാനെത്തിയ മൂവാറ്റുപുഴ സ്വദേശി സഈദ് മൊയ്തീൻ (63) മക്കയിൽ നിര്യാതനായി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഈമാസം 14നാണ് കൊച്ചിയിൽ നിന്ന് സഹോദരിയോടൊപ്പം ഇദ്ദേഹം ഹജ്ജിനെത്തിയത്.

സഹോദരിയോടൊപ്പം മക്ക അസീസിയയിൽ താമസിച്ച് വരുന്നതിനിടെ രണ്ട് ദിവസം മുമ്പ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മക്കയിലെ കിംഗ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം. ഭാര്യ: ഫാത്തിമ, മക്കൾ: ഇല്യാസ്, യൂനുസ്, നിസ. മരുമക്കൾ: റജീന, നാജി. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!