റിയാദ്- മലപ്പുറം സ്വദേശി റിയാദിയിലെ മജ്മയിൽ നിര്യാതനായി. മലപ്പുറം വേങ്ങര ഊരകം കരിമ്പിലി സ്വദേശി തോട്ടക്കോട്ട് മുഹമ്മദ് (52) ആണ് നിര്യാതനായത്. റിയാദിലും ദമാമിലും മജ്മയിലുമായി പത്ത് വർഷത്തോളം ജോലി ചെയ്തിരുന്നു.
മജ്മയിലെ റൂമിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കോയക്കുട്ടി-ആയിഷ ദമ്പതികളടെ മകനാണ്. റജീനയാണ് ഭാര്യ. ലിസ്‌ന, ജെസ്‌നിൻ, മുഹമ്മദ് മുസമ്മിൽ മക്കളാണ്.
മയ്യിത്ത് മജ്മയിൽ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.