റിയാദ്: സൗദിയിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി റിയാസ് ആണ് മരിച്ചത്. 32 വയസായിരുന്നു. വാഹനാപകടത്തെ തുടർന്നാണ് അന്ത്യം. റിയാദിലെ അൽ ഗാത്ത് റോഡിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന ഭാര്യ നിദ സഫർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദിൽ ഐടി ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു റിയാസ്.
മിദ്‌നബിലെ ജോലി സ്ഥലത്തേക്ക് പോകവെയാണ് അപകടം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു