ദമ്മാം: സൗദിയിൽ പ്രവാസി മലയാളി മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിലാണ് മലയാളി മരണപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് സ്വദേശി നാസറാണ് മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മുപ്പത് വർഷമായി നാസർ സൗദിയിലുണ്ട്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി നാസറിന്റെ മൃതദേഹം ദമ്മാമിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.