തബൂക്കില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശുര്‍ കുന്നംകുളം കേച്ചേരി സ്വദേശി സുനില്‍ ശങ്കരനാണ്(53) മരിച്ചത്. രാത്രി പത്തുമണിയോടെ റൂമില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ തബൂക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തബൂക്കിലെ കാര്‍പ്പെറ്റ്, ചെയര്‍ ഹൈറിംഗ് കമ്പനിയില്‍ പതിനഞ്ച് വര്‍ഷത്തിലേറെയായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം തബുക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലയക്കും. ഭാര്യ : ഷീജാ സുനില്‍. മക്കള്‍: വിദ്യാര്‍ഥികളായ സ്‌നേഹ എം.എസ് (22) അമൃത എം.സ് (18)