Search
Close this search box.

ഹൃദയാഘാതം : റിയാദിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി

obituary

റിയാദ് – തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരൻ (53) ഹൃദയാഘാതത്തെ തുടർന്ന് അൽഖർജ് സനയ്യയിൽ നിര്യാതനായി. സനയ്യയിൽ 22 വർഷമായി റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തി വന്നിരുന്ന ബൈജു തിരുവനന്തപുരം കമുകിൻകോട് സ്വദേശിയാണ്. നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തർ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ചന്ദ്രലേഖ, ആദിത്യൻ, അഭിഷേക് എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾ നടന്ന് വരികയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!