അൽ ഹസ്സ- ഹുഫൂഫിനടുത്ത് മുനൈസിലയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം അരീക്കോട് കുനിയിൽ സ്വദേശി ഇയ്യക്കാട്ടിൽ അരവിന്ദനാണ്(56 വയസ്സ്) മരിച്ചത്. ഈ മാസം എട്ടിന് നാട്ടിലേയ്ക്ക് യാത്രക്ക് ഒരുങ്ങിയിരിക്കുന്നതിനിടയിലാണ് അരവിന്ദൻ്റെ ആസ്മിക വിയോഗം സംഭവിച്ചത്.
അരവിന്ദൻ ആറ് മാസം മുമ്പാണ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയത് . ഒരു നല്ല മരപ്പണിക്കാരൻ കൂടിയായ അരവിന്ദൻ കഴിഞ്ഞ 30 വർഷത്തോളമായി സ്പോണ്സറുടെ കൂടെ നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.അമ്മയും ഭാര്യയും, മൂന്ന് മക്കളുമടങ്ങുന്ന നിർധന കുടുംബത്തിലെ ഏക അത്താണിയായിരുന്നു. അൽ ജാഫർ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിതത്തിക്കും.