മുനൈസിലയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

IMG-20230807-WA0002

അൽ ഹസ്സ- ഹുഫൂഫിനടുത്ത് മുനൈസിലയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം അരീക്കോട് കുനിയിൽ സ്വദേശി ഇയ്യക്കാട്ടിൽ അരവിന്ദനാണ്(56 വയസ്സ്) മരിച്ചത്. ഈ മാസം എട്ടിന് നാട്ടിലേയ്ക്ക് യാത്രക്ക് ഒരുങ്ങിയിരിക്കുന്നതിനിടയിലാണ് അരവിന്ദൻ്റെ ആസ്മിക വിയോഗം സംഭവിച്ചത്.

അരവിന്ദൻ ആറ് മാസം മുമ്പാണ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയത് . ഒരു നല്ല മരപ്പണിക്കാരൻ കൂടിയായ അരവിന്ദൻ കഴിഞ്ഞ 30 വർഷത്തോളമായി സ്പോണ്‍സറുടെ കൂടെ നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.അമ്മയും ഭാര്യയും, മൂന്ന് മക്കളുമടങ്ങുന്ന നിർധന കുടുംബത്തിലെ ഏക അത്താണിയായിരുന്നു. അൽ ജാഫർ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിതത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!