സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി നഴ്‌സ് അപകടനില തരണം ചെയ്തു

ജിദ്ദ- സൗദി അറേബ്യയിലെ ജിദ്ദയിൽ വാഹനാപകടത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന മലയാളി നഴ്‌സ് അപകടനില തരണം ചെയ്തു. ഫൈസലിയയിലെ ഇർഫാൻ ആശുപത്രിയിലെ മൂന്ന് നഴ്‌സുമാർക്കാണ് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റിരുന്നത്. ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്ന കണ്ണൂർ സ്വദേശിനി സിനി അപകടനില തരണം ചെയ്തതായി ആശുപത്രിയിലെ മറ്റു നഴ്‌സുമാർ അറിയിച്ചു.

സിനിക്കു പുറമെ, സഹവർത്തകരായ മെറിൻ, ആശ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ബുധനാഴ്ച അർധ രാത്രിയോടെ ഫൈസലിയയിലായിരുന്നു അപകടം. ജോലിക്കു ശേഷം ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ഇവരെ വാഹനമിടിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!