വാഹനാപകടം; സൗദിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മ രിച്ചു

malayaali

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിലാണ് സംഭവം. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫിയാണ് മരിച്ചത്. 54 വയസ്സായിരുന്നു.

കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ റാഫി ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ ചികിത്സയിലിരിക്കവെയാണ് അന്ത്യം. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബുറൈദയിൽ തന്നെ ഖബറടക്കും. ഭാര്യ: ഹാജറ. മക്കൾ: അനസ് അനീസ്, റഫാൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!