മക്ക: മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങിയെത്തിയ തീർത്ഥാടകയാണ് മക്കയിൽ മരണപ്പെട്ടത്. കാസർകോഡ് ഉപ്പള സ്വദേശി ആരിഫ ആണ് മരിച്ചത്. 59 വയസായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയ്ക്ക് കീഴിൽ ഭർത്താവിനൊപ്പം ഹജ്ജ് നിർവ്വഹിക്കാൻ വേണ്ടി എത്തിയതായിരുന്നു ഇവർ. ദുൽഹജ്ജ് 12 ലെ കല്ലേറ് കർമ്മം പൂർത്തിയാക്കി മിനയിൽ നിന്നും നേരത്തെ മടങ്ങി അസീസിയയിലെ താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കി.