സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് മരണപ്പെട്ടു

malayali passed away

റിയാദ്: സൗദിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് സംഭവം. മലപ്പുറം അരീക്കോട് അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് ആണ് മരിച്ചത്. 40 വയസായിരുന്നു. റോഡിന്റെ അരികിൽ വാഹനം നിർത്തി അതിന്റെ തകരാർ പരിഹരിക്കുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം ഉണ്ടായത്.

റാസ് അൽ ഖൈർ നാരിയ-മുനീഫ റോഡിലാണ് അപകടമുണ്ടായത്. ജുബൈലിലെ ഒരു ഓയിൽ വർക്ക് ഷോപ്പിൽ ഹെവി ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു സഹീദ്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കൈത്തായിൽപാറ അബൂബക്കർ മുസ്ലിയാരുടെ മകനാണ്. മാതാവ് – ഫാത്തിമ. ഭാര്യ – ജുവൈരിയത്തുൽ ഹുസ്‌ന, മക്കൾ – ഫാത്തിമ റൻസ, മുഹമ്മദ് റസാൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!