സൗദിയിൽ പ്രവാസി മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടു

saudi police

റിയാദ്: സൗദിയിൽ പ്രവാസി മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടു. കാസർക്കോട് സ്വദേശിയായ യുവാവാണ് സൗദിയിലെ ബീഷക്ക് സമീപം നഗിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബദിയ ബന്തടുക്ക സ്വദേശി എ എം ബഷീർ ആണ് മരിച്ചത്. 41 വയസായിരുന്നു.

ഇന്നലെ രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം. അടുത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ പതിമൂന്നു വർഷമായി ബഷീർ സൗദിയിൽ ജോലി ചെയ്യുകയാണ്. ബഷീറിന്റെ മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!