ജിദ്ദ: ജിദ്ദയിൽ മലയാളി വിദ്യർത്ഥിനി മരിച്ചു. കൊല്ലം പള്ളിമുക്ക് സനു മൻസിലിൽ എം ബി സനൂജിന്റെ മകൾ റയ്യ സനൂജ് ആണ് മരിച്ചത്. 9 വയസായിരുന്നു. ഹൈപ്പർ തൈറോയിഡ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു. സ്വകാര്യ ഓൺലൈൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു റയ്യ.
ജിദ്ദ എംബിഎൽ കമ്പനിയിൽ എൻജിനീയറാണ് സനൂജ്. വെഞ്ഞാറമൂട് ഉഷസ്സിൽ ഹാഷിമിന്റെ മകൾ മിനിയാണ് റയ്യയുടെ മാതാവ്. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി റിദ സനൂജ് ഏക സഹോദരിയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച ഇശാ നമസ്‌കാരാനാന്തരം ജിദ്ദ ഇസ്‌കാനിലെ മലിക് ഫഹദ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരത്തിനുശേഷം റുവൈസിലെ കുട്ടികൾക്കുള്ള ഖബർസ്ഥാനിൽ ഖബറടക്കി.