ഹൃദയാഘാതം; മലയാളി യുവതി സൗദിയിൽ അന്തരിച്ചു

malayali

ജുബൈൽ: മലയാളി യുവതി സൗദിയിൽ അന്തരിച്ചു. കോഴിക്കോട് മുക്കം സ്വദേശിനി റുബീന കരിമ്പലങ്ങോട്ട് ആണ് മരിച്ചത്. 35 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.

ജുബൈലിൽ വെച്ചാണ് ഇവർ മരണപ്പെട്ടത്. മണാശ്ശേരി സ്വദേശിനി രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ച ശേഷം റുബീന റൂമിനകത്ത് കുഴഞ്ഞുവീണ് മരിച്ചെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം ക്ലാസ് കഴിഞ്ഞ് മക്കൾ വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

റുബീനയുടെ ഭർത്താവ് അബ്ദുൽ മജീദ് ജുബൈലിലെ എസ്.എം.എച്ച് കമ്പനിയിലെ ജീവനക്കാരനാണ്. ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന റുബീനയുടെ മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!