അൽ കോബാർ: സൗദിയിൽ മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ. മുവാറ്റുപുഴ മുടവൂർ കണ്ണൻവിളിക്കൽ വീട്ടിൽ മുകേഷ് കുമാറിനെ ആണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 37 വയസായിരുന്നു. തുക്ബയിലെ കമ്പനിയുടെ താമസസ്ഥലത്ത് മരണപ്പെട്ട നിലയിലാണ് മുകേഷ് കുമാറിനെ കണ്ടെത്തിയത്. പതിനേഴ് വർഷമായി വെതർഫോർഡ് കമ്പനിയിൽ ടെക്‌നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.
വെതർഫോർഡ് കമ്പനിയുടെ ദുബായ്, ഇറാഖ്, അൾജീരിയ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്തതിന് ശേഷം 2020 മുതൽ സൗദി അൽ കോബാറിൽ ജോലിചെയ്ത് വരികയായിരുന്നു. രമേശൻ നായർ – ഉഷ ദേവി ദമ്പതികളുടെ മകനാണ് മുകേഷ്. സൂര്യയാണ് മുകേഷിന്റെ ഭാര്യ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.