സൗദി തെക്കൻ പ്രവിശ്യയായ അസീറിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ദീൻ ആണ് (41) മരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നിന് ബിഷയിൽ വെച്ച് ഇദ്ദേഹം ഓടിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ, അയ്റ. മാതാവ്: ആയിഷ. സഹോദരങ്ങൾ: ശറഫുദ്ധീൻ (സൗദി), മുഹമ്മദ് ഹനീഫ (അബുദാബി), ഖൈറുന്നീസ, ഹഫ്സത്ത്.