ജിദ്ദ: മക്കയിൽ വീടുകളിൽ കയറി മോഷണം നടത്തിയ വിദേശി അറസ്റ്റിൽ. ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായത്. മോഷ്ടിച്ച വസ്തുക്കൾ ഇയാൾ പിന്നീട് ഒരു പാകിസ്ഥാൻ പൗരന് വിൽപ്പനയ്ക്ക് നൽകുകയും ചെയ്തു. മോഷണത്തിൽ പങ്കാളിയായി എന്ന കുറ്റത്തിന് ഇയാളും അറസ്റ്റിലായി.
പ്രതികളുടെ പക്കൽ നിന്നും ധാരാളം പണവും സ്വർണ്ണവും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.