4,930 കോടി റിയാലിന്റെ അ നധികൃത ഇടപാടുകൾ; സൗദി പൗരൻ അ റസ്റ്റിൽ

arrest

ജിദ്ദ: അഴിമതി കേസുമായി ബന്ധപ്പെട്ട് സൗദി പൗരൻ അറസ്റ്റിൽ. 4,930 കോടി റിയാലിന്റെ അനധികൃത ഇടപാടുകൾ നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രാദേശിക ബാങ്കിലെ ജീവനക്കാരനുമായി ചേർന്നാണ് അനധികൃത ഇടപാടുകൾ നടത്തിയത്. ബാങ്കിംഗ് സംവിധാനങ്ങൾ മറികടന്ന് 4930 കോടി റിയാൽ ധനസഹായം നേടിയെന്നതാണ് സൗദി പൗരനെതിരായ കേസ്.

ഇതിൽ 100 മില്യൻ റിയാൽ രാജ്യത്തിന്റെ പുറത്തേക്ക് അയച്ചു. ഇതുപയോഗിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപവും നടത്തി ബന്ധുക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തുവെന്നാണ് കണ്ടെത്തൽ. അഴിമതി വിരുദ്ധ സമിതിയാണ് കേസിൽ അന്വേഷണം നടത്തിയത്. പ്രതിക്കെതിരെ നടപടി സ്വീകരിച്ചത് സൗദി കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ കമ്മീഷനാണ്.

മൂന്നു പാസ്പോർട്ട് ജീവനക്കാർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതിക്ക് അനധികൃതമായി രാജ്യത്തിന്റെ പുറത്തേക്ക് പോവാനും തിരിച്ചെത്താനുമുള്ള സൗകര്യം ചെയ്തവരെയാണ് അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!