അൽ ഹസ്സ- കണ്ണൂർ ജില്ലയിലെ തലശ്ശേരി ചാമ്പാട് സ്വദേശി ഷിനോദ് (49) അൽ ഹസ്സയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ ഹസ്സയിൽ പതിനൊന്ന് വർഷമായി ഇറാദാത്ത് ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു ഇദ്ദേഹം. ഷിനോദിന് ഭാര്യയും രണ്ട് പെൺകുട്ടികളുമാണുള്ളത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.