ജിദ്ദ: മാതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. അസീറിലാണ് സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയത്. പൗരൻ മാതാവിനെ വെടിവെച്ചുകൊന്നു എന്നതാണ് കേസ്.
സൗദി വനിത ജിഹാൻ ബിൻത് ത്വാഹ ഉവൈസിനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ മകൻ അബ്ദുല്ല മുഫ്‌ലിഹിനെ അറസ്റ്റ് ചെയ്തു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മാതാവിനെ കൊന്നത് ഗുരുതര തെറ്റാണെന്ന് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. ഇതോടെയാണ് രാജാവിന്റെ ഉത്തരവുപ്രകാരം വധശിക്ഷ നടപ്പാക്കിയത്.