റിയാദ്: പീഡന കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. അൽഖസീമിൽ വെച്ചാണ് പിഡന കേസ് പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അഹ്മദ് ബിൻ സുനൈതാൻ ബിൻ ഹമദ് അൽറശൂദ് അൽനോംസിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും ഇയാൾ പ്രതിയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ലഹരിമരുന്ന് കടത്ത് പ്രതികളായ രണ്ടു ജോർദാനികൾക്ക് തബൂക്കിൽ കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയിരുന്നു