വിമാനത്താവളങ്ങളിൽ നിയ മംലംഘിച്ച് യാത്രക്കാരെ കയറ്റിക്കൊണ്ടു പോയി; സൗദിയിൽ 826 ടാക്‌സി ഡ്രൈവർമാർ അറസ്റ്റിൽ

taxi

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളിൽ നിയമംലംഘിച്ച് യാത്രക്കാരെ കയറ്റിക്കൊണ്ടു പോയ 826 ടാക്‌സി ഡ്രൈവർമാർ അറസ്റ്റിൽ. ഒരു മാസത്തിനിടെയാണ് ഇത്രയധികം പേർ അറസ്റ്റിലായത്. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

ലൈസൻസില്ലാത്ത വാഹനങ്ങളിൽ ആളുകളെ കയറ്റുന്നത് കുറയ്ക്കുകയും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധനകൾ ശക്തമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തെ വിമാനത്താവളങ്ങളിൽ നിയമാനുസൃത ടാക്‌സി സർവ്വീസ് ലഭ്യമാണ്. വിമാനത്താവളങ്ങളിൽ 3600 ൽ അധികം ടാക്‌സികളും 54 കാർ റെന്റൽ ഓഫീസുകളുമുണ്ട്. കാര്യക്ഷമതയുടെയും ഗുണനിലവാരത്തിന്റെ ആവശ്യകതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് ഇവ പ്രവർത്തിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!