റമദാനിൽ മസ്ജിദുൽ ഹറമിലെ ഇഫ്താറിനായുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു

masjidul haram

മക്ക: റമദാനിൽ മസ്ജിദുൽ ഹറാമിലെ ഇഫ്താറിനായുള്ള നിബന്ധനകൾ ഇരുഹറം കാര്യ വിഭാഗം പ്രഖ്യാപിച്ചു. ഇഫ്താർ സുപ്ര വിരിക്കാനുള്ള സ്ഥലം ഓൺലൈൻ വഴി തെരഞ്ഞെടുക്കാം. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, മക്ക മുനിസിപ്പാലിറ്റി എന്നിവയുടെ അംഗീകാരമുള്ള കാറ്റിംഗ് കമ്പനികളുമായി കരാർ ഒപ്പുവെക്കണം. വ്യക്തികൾക്ക് പരമാവധി രണ്ട് സുപ്ര മാത്രമേ അനുവദിക്കുകയുള്ളൂ.

എന്നാൽ ചാരിറ്റി, വഖഫ് സംഘടനകൾക്ക് പത്ത് സുപ്ര വരെ ബുക്ക് ചെയ്യാം. കുരു കളഞ്ഞ ഈത്തപ്പഴം, കേക്ക്, സ്‌നാക്‌സ്, ജ്യൂസ് എന്നിവയാണ് ഭക്ഷണ സാധനങ്ങൾ. നന്നായി പാക്ക് ചെയ്തിരിക്കണം. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും. ഇരുഹറം കാര്യ വിഭാഗം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!