റമദാനിന്റെ ആദ്യരാത്രിയിൽ മക്കയിലെ മസ്ജിദുൽ ഹറം നിറഞ്ഞുകവിഞ്ഞ് വിശ്വാസികൾ. ഇശാ നമസ്കാരത്തിനും തറാവീഹിനുമായി പതിനായിരങ്ങളാണ് ഹറമിൽ എത്തിയത്. ഇശാ നമസ്കാരത്തിന് ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് നേതൃത്വം നൽകി. മദീനയിൽ ശൈഖ് ഹുസൈൻ അലുശൈഖാണ് ഇശാ നമസ്കാരത്തിന് നേതൃത്വം നൽകിയത്.
മക്കയിലെ മസ്ജിദുൽ ഹറമിൽ തറാവീഹിലെ ആദ്യത്തെ ആറു റകഅത്തിന് ശൈഖ് ഡോ. യാസർ അൽ ദോസരി നേതൃത്വം നൽകി. മദീനയിൽ ശൈഖ് അബ്ദുല്ല ബൈജാനാണ് തറാവീഹിന് നേതൃത്വം നൽകിയത്.