സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കായുള്ള മെഡിക്കൽ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു

domestic workers

റിയാദ്: സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കായുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. മുസാനിദ് പ്ലാറ്റ്‌ഫോം വഴി ജോലിക്കെത്തുന്ന വിദേശികൾക്കാണ് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കിയത്. തൊഴിൽ കരാർ പ്രകാരം തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഗാർഹിക ജോലിയിൽ സൗദിയിലെത്തുന്ന വിദേശികൾക്ക് കഴിഞ്ഞ ദിവസം മുതൽ മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കി. വിദേശ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന മുസാനിദ് പ്ലാറ്റ്‌ഫോം വഴിയെത്തുന്നവർക്കാണ് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാകുക. കരാർ പ്രകാരം ആദ്യ രണ്ട് വർഷത്തെ ഇൻഷുറൻസ് റിക്രൂട്ടിംഗ് ഏജൻസികൾ വഹിക്കണം. ഇത് ഏജൻസിയും തൊഴിലുടമയും തമ്മിലുള്ള കരാറിൽ ഉൾപ്പെടുത്തിയാണ് നിരക്ക് ഈടാക്കുക.

നിയമം തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സഹായിക്കും. ഒപ്പം ജോലിയിൽ നിന്നും മാറിനിൽക്കൽ, ഹുറൂബ്, മരണം, അപകടം തുടങ്ങിയ വിവിധകേസുകളിൽ ഉടമക്കും തൊഴിലാളിക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിയമം സഹായിക്കും. ഇതുവരെ രാജ്യത്ത് ഗാർഹിക ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമായിരുന്നില്ല. പകരം സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യ ചികിൽസ ലഭ്യമാക്കി വരികയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!