റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കൂടിക്കാഴ്ച നടത്തി. ഇസ്രായിൽ സന്ദർശിച്ച് ഇസ്രായിൽ പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും ചർച്ചകൾ നടത്തിയാണ് ഋഷി സുനകും സംഘവും റിയാദിലെത്തിയത്.
ഗാസ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. ഫലസ്തീൻ പ്രശ്‌നത്തിലും ഗാസക്കെതിരായ ഇസ്രായിൽ യുദ്ധവുമായും ബന്ധപ്പെട്ട് സൗദി അറേബ്യയുടെ ഉറച്ച നിലപാട് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവർത്തിച്ചു.