റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി.
ഗാസ മുനമ്പിലെ സൈനിക പ്രവർത്തനങ്ങൾ നിർത്താനും അവയുടെ സുരക്ഷയും മാനുഷിക പ്രത്യാഘാതങ്ങളും കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾക്ക് പുറമേ, ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണ മേഖലകളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
നേരത്തെ, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ബ്ലിങ്കനും ഗാസയിലെ വെടിനിർത്തലിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.
ഇസ്രായേൽ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ പ്രാദേശിക പര്യടനത്തിൻ്റെ ഭാഗമായാണ് ബ്ലിങ്കെൻ ബുധനാഴ്ച ജിദ്ദയിൽ എത്തിയത്. ഇന്ന് അദ്ദേഹം ഈജിപ്തിലേക്ക് പോകും.