ജിദ്ദ- റിയാദ് സീസൺ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. റിയാദ് കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഈ മാസം 19ന് രാത്രി എട്ടിന് നടക്കുന്ന മത്സരത്തിൽ പാരീസ് സെന്റ് ജെർമൻ-അൽ നാസറുമായി മത്സരിക്കും. ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ നായകൻ ലിയണൽ മെസി, റണ്ണേഴ്‌സ് അപ്പായ ഫ്രാൻസിന്റെ കിലിയൻ എംബപ്പെ തുടങ്ങിയവർ അടങ്ങിയ ടീമാണ് പി.എസ്.ജി. ക്രിസ്റ്റ്യാനോ റൊണാൾേഡോയുടെ വരവോടെ കൂടുതൽ ശ്രദ്ധ ലഭിച്ച ക്ലബ്ബാണ് അൽ നസ്ർ. ഈ മത്സരത്തിൽ ക്രിസ്റ്റിയാനോ പങ്കെടുക്കില്ല.
