ജിദ്ദ- പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്ക് എതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച് പോരുന്ന രാജ്യമാണ് സൗദി അറേബ്യ. സാമൂഹ്യമാധ്യമങ്ങളിലൂടെ പെൺകുട്ടികളെ ദുരുപയോഗം ചെയ്ത് വഴിത്തെറ്റിക്കുന്നവർക്ക് എതിരെ ശക്തമായ താക്കീതാണ് സൗദി ഇസ്ലാമിക കാര്യമന്ത്രി ഡോ.അബ്ദുല്ലത്തീഫ് ആലുശൈഖ് പുറപ്പെടുവിച്ചത്.
നിങ്ങൾ തകർക്കുന്ന ഓരോ പെൺകുട്ടിയുടെ ജീവിതവും ഉയർന്നു വരുന്നത് അവരുടെ മാതാപിതാക്കളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ്. അവരുടെ സ്വപ്‌നങ്ങളും അദ്ധ്വാനവും തകർത്തെറിഞ്ഞ് നിങ്ങളുടെ പെൺമക്കളെയും ഒരു നാൾ മറ്റുള്ളവർ തകർക്കുമെന്ന് ഓർക്കുക. ഡോ.അബ്ദുല്ലത്തീഫ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"لا تتلاعب بفتاة انحنى ظهر أبيها لتصل إلى ماهي عليه فتهدم مابناه فسيكون لك بناءً يهدمه أحدهم ذات يوم "
— د.عبداللطيف آل الشيخ (@Dr_Abdullatif_a) April 28, 2023