റിയാദ് – അഴിമതിയുമായി ബന്ധപ്പെട്ട് 141 മന്ത്രാലയ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സൗദി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു. ഈ ജീവനക്കാർ ആഭ്യന്തര മന്ത്രാലയം, ദേശീയ ഗാർഡ് മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം എന്നിവയിൽ ജോലി ചെയ്യുന്നവരാണ്.
2023 ഡിസംബറിൽ നിരവധി ക്രിമിനൽ, അഡ്‌മിനിസ്‌ട്രേറ്റീവ് നടപടികൾ ഫയൽ ചെയ്തതായി അധികൃതർ അറിയിച്ചു. 1,481 പരിശോധനകൾക്കും 207 പേർക്കെതിരെയുള്ള കുറ്റങ്ങൾ അന്വേഷിച്ചതിനും ശേഷമാണ് കേസുകൾ ഫയൽ ചെയ്തത്. അതേസമയം അറസ്റ്റിലായവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചു.