സെപ്റ്റംബറിൽ മെക്‌സിക്കോയിൽ നടക്കാനിരിക്കുന്ന വിശ്വസുന്ദരി മത്സരത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പ്രശസ്ത സൗദി മോഡൽ റൂമി അൽഖഹ്താനി പങ്കെടുക്കുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലാണ് മിസ് യൂനിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന കാര്യം റൂമി അറിയിച്ചത്. മിസ് യൂണിവേഴ്‌സ് 2024 ൽ പങ്കെടുക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഇൻസ്റ്റഗ്രാമിൽ അവർ പറഞ്ഞു.
ഇത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ സൗദി അറേബ്യയുടെ ആദ്യ പങ്കാളിത്തമാണെന്നും സൗദി പതാകയും ‘മിസ് യൂണിവേഴ്‌സ് സൗദി അറേബ്യ’ എന്ന് എഴുതിയ പട്ടമണിഞ്ഞും പോസ് ചെയ്തുകൊണ്ട് അവർ കൂട്ടിച്ചേർത്തു.
മിസ് അറബ് പീസ്, മിസ് പ്ലാനറ്റ്, മിസ് മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെ വിവിധ പരിപാടികളിൽ റിയാദ് സ്വദേശിനിയായ റൂമി രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. റീമ അൽഖഹ്താനിക്ക് ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.