ദമാം: മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് ആറംഗ കുടുംബം മരിച്ചു. അൽഹസക്ക് സമീപം ഹുഫൂഫിലാണ് സംഭവം. ചാർജു ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് സോഫക്ക് തീപിടിക്കുകയായിരുന്നു. സോഫയിൽ നിന്ന് പടർന്ന തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് മൂന്നു സ്ത്രീകളും മൂന്നു പുരുഷൻമാരും മരണപ്പെട്ടത്.
അഹ്മദ് ഹുസൈൻ അൽജിബ്റാൻ, അബ്ദുൽഇലാഹ് ഹുസൈൻ അൽജിബ്റാൻ, മർയം ഹുസൈൻ അൽജിബ്റാൻ, ഈമാൻ ഹുസൈൻ അൽജിബ്റാൻ, ലതീഫ ഹുസൈൻ അൽജിബ്റാൻ, ഇവരുടെ സഹോദര പുത്രൻ ഹസൻ അലി അൽജിബ്റാൻ എന്നിവരാണ് മരണപ്പെട്ടത്. മരണപ്പെട്ട ആറുപേരുടെയും മൃതദേഹം ഹുഫൂഫ് അൽഖുദൂദ് കബർസ്ഥാനിൽ മറവു ചെയ്തു.