ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജിദ്ദയിൽ ലഭിച്ചത് ഉജ്വല വരവേൽപ്പ്. റോയൽ എയർഫോഴ്സിന്റെ അകമ്പടിയിലാണ് അദ്ദേഹം ജിദ്ദയിലെത്തിയത്. സൗദി അതിർത്തി മുതൽ മോദിയ്ക്ക് റോയൽ എയർഫോഴ്സിന്റെ അകമ്പടിയുണ്ടായിരുന്നു.
മക്ക ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ മിഷാൽ രാജകുമാരൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ജിദ്ദയിലെ റിറ്റ്സ്‌കാൾട്ടണിൽ നേരത്തെ അനുമതി ലഭിച്ച ഇന്ത്യക്കാരും അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. സൗദി പൗരനായ ഹാഷിം അബ്ബാസ് പാട്ടുപാടിയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. സൗദി വാണിജ്യ മന്ത്രി മാജിദ് അൽ ഖസബിയും മക്ക ഡെപ്യൂട്ടി ഗവർണറുടെ കൂയെുണ്ടായിരുന്നു. വിദേശകാര്യ മന്ത്രിയും സംഘവും മോദിക്കൊപ്പം ജിദ്ദ റിറ്റ്സ്‌കാൾട്ടനിലെത്തി.
ഇവിടെ നേരത്തെ സജ്ജമാക്കിയ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികൾ അദ്ദേഹത്തെ വരവേറ്റു. യേ വതൻ എന്ന ഹിന്ദി ഗാനം പാടിയാണ് സൗദി ഗായകൻ ഹാഷിം അബ്ബാസ് അദ്ദേഹത്തെ സ്വീകരിച്ചത്.