റിയാദ്: കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സൗദി അറേബ്യയിൽ 15,928 നിയമലംഘകരെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ 10,179 പേർ താമസ കുടിയേറ്റ നിയമങ്ങൾ ലംഘിച്ചവരാണ്. 3,912 പേർ രാജ്യത്തിന്റെ അതിർത്തികൾ അനധികൃതമായി കടക്കാൻ ശ്രമിച്ചപ്പോൾ 1,837 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായും അധികൃതർ അറിയിച്ചു.
1,248 നുഴഞ്ഞുകയറ്റക്കാരും പിടിയിലായിട്ടുണ്ട്. ഇവരിൽ 63 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും 35 ശതമാനം യെമൻ പൗരന്മാരുമാണ്. ശേഷിക്കുന്ന 2 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ നിയമലംഘകരെയും ശിക്ഷാ നടപടികൾക്ക് ശേഷം അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തും. നിയമലംഘകർക്ക് ജോലിയോ അഭയമോ യാത്രാ സൗകര്യങ്ങളോ നൽകുന്ന വ്യക്തികൾക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കുമെന്നും സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.