നിയമ ലംഘനം: സൗദിയിൽ ഒരാഴ്ചക്കിടെ 12,974 നിയമവിരുദ്ധ കുടിയേറ്റക്കാർ പിടിയിൽ

people arrested in saudi

12,974 വിദേശ തൊഴിലാളികളെ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തതായി ഔദ്യോഗിക റിപ്പോർട്ട്. താമസ നിയമ ലംഘനത്തിന് 8,044 പേരും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,395 പേരും തൊഴിൽ സംബന്ധമായ നിയമ പ്രശ്നങ്ങൾക്ക് 1,535 പേരുമാണ് അറസ്റ്റിലായത്.

നിയമ വിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത് 815 പേരിൽ 54 ശതമാനം എത്ത്യോപ്യക്കാരും 41 ശതമാനം യമനികളും അഞ്ചു ശതമാനം മാറ്റ് രാജ്യക്കാരുമാണ്. രാജ്യത്തേക്ക് അനധികൃതമായി ആളുകളെ കടക്കാൻ സഹായിക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ പിഴയും ശിക്ഷയാണ്. ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, മേഖലകളിലെ ടോൽ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മാറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 ലും റിപ്പോർട് ചെയ്യണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!