Search
Close this search box.

ലോകത്ത് ഏറ്റവും കൂടുതൽ റോഡ് ശൃംഖലകളുള്ള രാജ്യമായി സൗദി അറേബ്യ

roads in saudi

റിയാദ് – റോഡ് ശൃംഖലയുടെ കാര്യത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ബന്ധമുള്ള രാജ്യമാണ് സൗദി അറേബ്യയെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ ജാസർ പറഞ്ഞു. ഗുരുതരമായ അപകടങ്ങൾ, മരണങ്ങൾ, പരിക്കുകൾ എന്നിവയുടെ നിരക്കിൽ സമീപ വർഷങ്ങളിൽ 50 ശതമാനത്തിലധികം കുറവിന് രാജ്യം സാക്ഷ്യം വഹിച്ചു, ഞായറാഴ്ച റിയാദിൽ “സുരക്ഷിത വിശിഷ്ടമായ റോഡുകൾ” എന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദൈർഘ്യമേറിയ റോഡ് ശൃംഖലയുടെ കാര്യക്ഷമതയും സുരക്ഷാ നിലവാരവും ഉയർത്താനും റോഡ് ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനുമാണ് തുടർച്ചയായി നാലാം വർഷവും നടത്തുന്ന കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ റോഡ് ഉപയോക്താക്കളുടെ ഗുണനിലവാരം, സുരക്ഷ, അനുഭവം എന്നിവയുടെ നിലവാരം ഉയർത്തുന്നതിൽ കാമ്പയിൻ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്ന് വർഷത്തിനുള്ളിൽ 5.7 റോഡ് ഗുണനിലവാര റേറ്റിംഗിൽ രാജ്യം എത്തിയിട്ടുണ്ടെന്നും ഇത് 2030 ഓടെ ആവശ്യമായ യാത്രയുടെ പകുതിയിലധികമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!