ജിദ്ദ – ജിദ്ദയിൽ നാദാപുരം സ്വദേശി മസ്തിഷ്കാഘാതം മൂലം നിര്യാതനായി. അഷ്‌റഫ് കൊപ്പനം കണ്ടിയിൽ (49 വയസ്സ്) ആണ് മരിച്ചത്. 23 വർഷമായി ബൂപ ഇൻഷുറൻസ് കമ്പനിയിലെ ക്ലെയിംസ് മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബം ജിദ്ദയിലാണ്. ഭാര്യ ഷഫീന. മക്കൾ ബി.ഡി.എസ് വിദ്യാർഥിനിയായ മിൻഹ, മുക്രിസ്, മിഫ്സൽ, സൈനബ്. നിയമനടപടികൾ പൂർത്തീകരിച്ച് ഖബറടക്കം ജിദ്ദയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.