റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച്ച സൗദിയിലെത്തും. സൗദി കിരീടാവാകാശിയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. ഇത് മൂന്നാം തവണയാണ് സൗദിയിലേക്ക് പ്രധാനമന്ത്രി സന്ദർശനത്തിനായെത്തുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനായി ജിദ്ദയിൽ ഒരുക്കങ്ങൾ പൂർത്തിയാകുകയാണ്.
ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ട്ണർഷിപ് കൗൺസിലിന്റെ യോഗവും പുതിയ കരാറുകളും സന്ദർശനത്തിൽ ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോർട്ട്. പരിപാടികളുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി.
ഇന്ത്യ സൗദി സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിലിന്റെ രണ്ടാം മീറ്റിങ്ങിൽ ഇരു രാഷ്ട്ര നേതാക്കളും സംബന്ധിക്കും. ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ മോദി സംബന്ധിക്കും.