റിയാദ്- റിയാദിന്റെ വടക്കൻ മേഖലകളിൽ 34 കിലോമീറ്റർ ശുദ്ധജല വിതരണ പദ്ധതി നാഷണൽ വാട്ടർ കമ്പനി പൂർത്തിയാക്കി. പ്രതിദിന ജലവിതരണത്തിനുള്ള ഈ പദ്ധതിക്ക് 84 മില്യൻ റിയാൽ ചെലവ് വന്നതായി കമ്പനി അറിയിച്ചു.
ഖൈറുവാൻ, ആൽആരിദ്, അൽയാസ്മിൻ, അൽനർജിസ്, അൽഗദീർ, അൽമുഹമ്മദിയ, നുസ്ഹ, അൽതആവുൻ, അൽമസീഫ്, അൽമുറൂജ്, കിംഗ് ഫഹദ്, അൽനഖീൽ ഭാഗങ്ങളിലേക്കാണ് പദ്ധതിയിലൂടെ ജലവിതരണം നടത്തുന്നത്.
റിയാദ് നഗരത്തിലെ ജലവിതരണം പരിഷ്കരണ പദ്ധതിയുടെ ആദ്യഘട്ടമാണിത്. മറ്റു രണ്ടു ജലവിതരണ ശൃംഖല പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ പണി പുരോഗമിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുന്ന പുതിയ പാർപ്പിട മേഖലകളിലേക്ക് ആവശ്യമായ ജലവിതരണം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്.