സൗദിയില്‍ റീട്ടെയില്‍ മേഖലയില്‍ നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായതായി മാനവവിഭവശേഷി മന്ത്രാലയം. ഏഴ് മേഖലകളിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്കാണ് സ്വദേശിവല്‍ക്കരണ നിയമം ബാധകമാകുക. വാഹന സാങ്കേതിക പരിശോധനാ മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടത്തിനും തുടക്കമായി. റീട്ടെയില്‍ മേഖലയിലെ ഏഴ് സെക്ടറുകളില്‍ എഴുപത് ശതമാനം സൗദികളെ നിയമിക്കാനുള്ള സമയ പരിധി അവസാനിച്ചു. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് മാസങ്ങള്‍ക്ക് മുമ്പ് നിബന്ധന പ്രഖ്യാപിച്ചത്.
സുരക്ഷാ ഉപകരണങ്ങള്‍, എലിവേറ്ററുകള്‍, ഗോവണികള്‍, ബെല്‍റ്റുകള്‍, കൃത്രിമ ടര്‍ഫുകള്‍, നീന്തല്‍കുളങ്ങള്‍, ജലശുദ്ധീകരണ ഉപകരണങ്ങള്‍, നാവിഗേഷന്‍ ഉപകരണങ്ങള്‍, കാറ്ററിംഗ്, ഇലക്ട്രിക് വാഹന ഉപകരണങ്ങള്‍, ന്യൂമാറ്റിക് ആയുധങ്ങള്‍, നായാട്ടുപകരണങ്ങള്‍, പാക്കേജിംഗ് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമാകുക.