നിയോം – നിയോം പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നതും നിയോമിലെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമായി മാറുമെന്ന് പ്രതിക്ഷിക്കക്കുന്നതായി അധികൃതർ അറിയിച്ചു. നിയോം ബേയുടെ സമ്പൂര്‍ണ പദ്ധതിക്ക് സൗദി കിരീടവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഉന്നതാധികാര സമിതി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള നിയോം ഫൗണ്ടേഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെ നിയോമില്‍ പുതുയുഗപ്പിറവിക്കു സമാരംഭം കുറിച്ചു.
2019 ന്റെ ആദ്യപാദത്തിലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആധുനിക സൗദി അറേബ്യയുടെ മുഖമായി മാറുമെന്നു പ്രതീക്ഷിക്കപ്പെടുന്ന നിയോം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. പദ്ധതി പ്രദേശത്തെ പശ്ചാത്തലമൊരുക്കല്‍ പ്രവൃത്തിയും ഏതാനും പ്രധാന പദ്ധതികളുടെ നിര്‍മാണവും 2019 ആദ്യ പാദത്തില്‍ തന്നെ പൂര്‍ത്തിയാക്കുകയും ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രദേശത്തെ വിമാനത്താവളം സിവില്‍ എയര്‍പോര്‍ട്ടാക്കി മാറ്റുന്ന പ്രവൃത്തിയുള്‍പ്പെടെ ഏതാനും അടിസ്ഥാന സൗകര്യ പദ്ധതികള്‍കൂടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ബൗദ്ധിക ശേഷിയെ നിയോമിലേക്ക് ആകര്‍ഷിക്കുന്നതുകൂടി ലക്ഷ്യമിട്ട് ആധുനിക ജീവിത ശൈലിക്കു പുതുനിര്‍വചനം രചിക്കത്തക്ക അത്യന്താധുനിക സൗകര്യങ്ങളുള്ള പദ്ധതികളാണ് നിയോമില്‍ നടപ്പിലാക്കുന്നതെന്നായിരുന്നു നിയോം ആക്റ്റിംഗ് ചെയര്‍മാന്‍ നുദമി അല്‍റഈസി പ്രഖ്യാപിച്ചത്.