റിയാദ്: നേപ്പാളിലെ വിനോദസഞ്ചാര നഗരത്തിലേക്കുള്ള വിമാനം തകർന്ന് 68 പേർ മരിച്ച സംഭവത്തിൽ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം ദുഃഖവും ഖേദവും രേഖപ്പെടുത്തി.
പരിക്കേറ്റവരുടെ കുടുംബങ്ങൾക്കും നേപ്പാളിലെ സർക്കാരിനും ജനങ്ങൾക്കും മന്ത്രാലയം രാജ്യത്തിന്റെ ആത്മാർത്ഥമായ അനുശോചനം അറിയിച്ചു, പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
നേപ്പാളിലെ പൊഖാറയിൽ യെതി എയർലൈൻസിന്റെ ആഭ്യന്തര വിമാനം തകർന്നാണ് 68 പേർ മരിച്ചത്. രാജ്യത്ത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിമാനാപകടമാണിത്.
തിങ്കളാഴ്ചയോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി ഞായർ വൈകിട്ടോടെ ഉദ്യോഗസ്ഥർ തിരച്ചിൽ നിർത്തിവച്ചിരുന്നു.