Search
Close this search box.

അബഹയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നു

new airport

അബഹ – സൗദി അറേബ്യയിലെ അബഹയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നു. പുതിയ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുറത്തിറക്കി. അസീർ മേഖലയുടെ പൈതൃകവുമായി പൊരുത്തപ്പെടുന്ന വാസ്തുവിദ്യാ ഐഡന്റിറ്റിയോടെയാണ് പുതിയ വിമാനത്താവളം നിർമിക്കുന്നത്.

പുതിയ എയർപോർട്ടിന്റെ ടെർമിനലിന് 65,000 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടാകും. നിലവിലെ അബഹ വിമാനത്താവള ടെർമിനലിന് 10,500 ചതുരശ്രമീറ്റർ വിസ്തൃതിയാണുള്ളത്. പുതിയ വിമാനത്താവളത്തിൽ എയറോബ്രിഡ്ജുകളും യാത്രാ നടപടികൾ എളുപ്പത്തിൽ സ്വയം പൂർത്തിയാക്കാൻ യാത്രക്കാർക്ക് അവസരമൊക്കുന്ന സെൽഫ് സർവീസ് ഉപകരണങ്ങളും കൗണ്ടറുകളും നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യാൻ ശേഷിയുള്ള പാർക്കിംഗുകളും മറ്റു സൗകര്യങ്ങളുമുണ്ടാകും. എയർപോർട്ട് പദ്ധതിയുടെ ആദ്യ ഘട്ടം 2028 ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രതിവർഷം 1.3 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ പുതിയ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. നിലവിലെ എയർപോർട്ടിന്റെ പ്രതിവർഷ ശേഷി 15 ലക്ഷം യാത്രക്കാരാണ്. നിലവിലെതിന്റെ പത്തിരട്ടിയോളം ശേഷിയിലാണ് പുതിയ എയർപോർട്ട് നിർമിക്കുന്നത്. പ്രതിവർഷം 90,000 ലേറെ വിമാന സർവീസുകൾ നടത്താൻ പുതിയ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. പരമാവധി 30,000 സർവീസുകൾ വർഷത്തിൽ നടത്താനാണ് നിലവിലെ അബഹ എയർപോർട്ടിന് ശേഷിയുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!